കേരളത്തിലെ കോൺഗ്രസ്സിന്‍റെ ചരിത്രം ഉൾക്കൊള്ളുന്ന ഗ്രന്ഥം ഉണ്ടാകേണ്ടത് അനിവാര്യം : രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, July 13, 2019

RameshChennithala-Kollam

കേരളത്തിലെ കോൺഗ്രസ്സിന്‍റെ ചരിത്രം ഉൾക്കൊള്ളുന്ന ഗ്രന്ഥം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊല്ലത്ത് കെ.ജി.രവിയുടെ ചരിത്ര സ്മരണകൾ എന്ന പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ചരിത്ര സംഭവങ്ങളെ കേരളത്തിന്‍റെ രാഷ്ട്രീയ രംഗത്ത് എന്നും കോൺഗ്രസ്സ് ഉയർത്തി കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു . യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ പുസ്തകം ഏറ്റുവാങ്ങി. ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണ ചടങ്ങിൽ പങ്കെടുത്തു.