കണ്ണൂര്‍ പൊയിലൂരില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു ; ബോംബ് സ്ക്വാഡെത്തി നിര്‍വീര്യമാക്കി

Jaihind Webdesk
Tuesday, June 22, 2021

കണ്ണൂർ : കൊളവല്ലൂരിലെ പൊയിലൂരിൽ നിന്ന് ബോംബുകൾ കണ്ടെടുത്തു. കൊളവല്ലൂർ പോലീസ് സ്റ്റേഷന്‍ പരിധിയിലെ പൊയിലൂർ തട്ടിൽ പീടികയിൽ ബോംബ് സ്ക്വാഡിന്‍റെയും ഡോഗ് സ്ക്വാഡിന്‍റെയും നേതൃത്വത്തിൽ നടന്ന പോലീസ് പരിശോധനയിലാണ് 4 ബോംബുകൾ കണ്ടെടുത്തത്.

തട്ടിൽ പീടികയിലെ ലക്ഷ്മിയുടെ ഉടമസ്ഥതയിലുള്ള ആൾത്താമസമില്ലാത്ത വീട്ടുമുറ്റത്തെ മതിലിനുള്ളിൽ പ്ലാസ്റ്റിക് ബക്കറ്റിനുള്ളില്‍  കവറില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് നാടന്‍ ബോംബുകൾ കണ്ടെത്തിയത്. കൊളവല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പിടികൂടിയ  ബോംബുകൾ ബോംബ് സ്ക്വാഡ് നിർവീര്യമാക്കി.