കണ്ണൂരില്‍ അടച്ചിട്ടിരുന്ന കടമുറിയില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

Jaihind Webdesk
Friday, July 29, 2022

കണ്ണൂര്‍: പാനൂരില്‍ അടച്ചിട്ടിരുന്ന കടമുറിയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. പാനൂര്‍ വള്ളങ്ങാട് നിന്നാണ് 2 സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തത്. പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ ലഭിച്ചത്.

സാധാരണ നിലയില്‍ നടത്തുന്ന പരിശോധനകളുടെ ഭാഗമായി ഇന്ന് രാവിലെ പോലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. കുറേക്കാലമായി പൂട്ടിക്കിടക്കുന്ന കടയില്‍ നിന്നാണ് ബോബുകള്‍ ലഭിച്ചത്. ബോംബ് അടുത്ത കാലത്താണോ നിര്‍മിച്ചത് എന്നുള്‍പ്പെടെയുള്ള പരിശോധനകള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനുള്ള നടപടി ആരംഭിച്ചു.