തൃക്കാക്കരയിലെ നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി; പഴയ കമ്യൂണിസ്റ്റുകളെന്ന് കത്ത്

Jaihind Webdesk
Saturday, December 30, 2023

കൊച്ചി: തൃക്കാക്കരയിലെ നവകേരള സദസ് വേദിക്ക് ബോംബ് ഭീഷണി. ഭീഷണി കത്ത് എറണാകുളം എഡിഎമ്മിന്‍റെ ഓഫീസിലാണ് കിട്ടിയത്. കത്തില്‍ തങ്ങൾ പഴയ കമ്യൂണിസ്റ്റുകളെന്നാണ് പറയുന്നത്. തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസ് തിങ്കളാഴ്ചയാണ്  നടക്കുന്നത്. കാനം രാജേന്ദ്രന്‍റെ മരണത്തെത്തുടർന്നായിരുന്നു നേരത്തെ നവകേരള സദസ് മാറ്റിവെച്ചത്.