INDIGO FLIGHT BOMB THREAT| ബോംബ് ഭീഷണി: മസ്‌കറ്റ് – കൊച്ചി – ഡല്‍ഹി ഇന്‍ഡിഗോ വിമാനം നാഗ്പൂരില്‍ ഇറക്കി

Jaihind News Bureau
Tuesday, June 17, 2025

കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് നേരെ ബോംബ് ഭീഷണി. കൊച്ചിയില്‍ നിന്ന് 9.15ന് പുറപ്പെട്ട വിമാനം ഭീഷണിയെത്തുടര്‍ന്ന് നാഗ്പൂരില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡും വിമാനത്തില്‍ പരിശോധന നടത്തുകയാണ്.

മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനം പിന്നീട് ആഭ്യന്തര വിമാനമായി ഡല്‍ഹിയിലേക്ക് പുറപ്പെടുകയായിരുന്നു. ഇതിനിടെ 9.30ന് സിയാലിന്റെ ഇമെയിലിലേയ്ക്ക് ഭീഷണി സന്ദേശം എത്തുകയായിരുന്നു. പരിശോധനയില്‍ ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പരിശോധനകള്‍ക്കുശേഷം വിമാനം ഡല്‍ഹിക്ക് പുറപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.