മുംബൈയിൽ ബോംബ്  ഭീഷണി; പുതുവത്സര ദിനത്തില്‍ സ്ഫോടനം നടത്തുമെന്ന് അജ്ഞാത ഫോൺകോൾ, സുരക്ഷ വർധിപ്പിച്ച് പോലീസ്

Jaihind Webdesk
Sunday, December 31, 2023

മുംബൈ: മുംബൈയിൽ ബോംബ്  ഭീഷണി. പുതുവത്സര ദിനത്തില്‍ മുംബൈയിൽ ആക്രമണമുണ്ടാവുമെന്നാണ് അജ്ഞാതന്‍റെ ഭീഷണി സന്ദേശം. ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. മുംബൈ പോലീസ് കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.

വിളിച്ചയാള്‍ സംഭാഷണം പൂർത്തിയാക്കാതെ ഫോൺ കട്ട് ചെയ്തു. തുടർന്ന് പോലീസ് വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.  പ്രധാനമായ സ്ഥലങ്ങൾ, മാർക്കറ്റുകൾ അടക്കം പരിശോധന നടത്തി. വാഹന പരിശോധനയും കർശനമാക്കി. ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷ വർധിപ്പിച്ചു.