തലശ്ശേരിയിൽ ബോംബ് കണ്ടെടുത്തു; സ്റ്റീൽ ബോംബും, നാടൻ ബോംബും മരപ്പൊത്തിൽ കണ്ടെടുത്തത് സൂക്ഷിച്ച നിലയിൽ

Jaihind News Bureau
Saturday, November 14, 2020

തലശ്ശേരിയിൽ ബോംബുകൾ കണ്ടെടുത്തു. ഇല്ലത്തു താഴെ പുല്ലമ്പിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നുമാണ് ബോംബുകൾ കണ്ടെത്തിയത്. തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബും, നാടൻ ബോംബും മരപ്പൊത്തിൽ സൂക്ഷിച്ച നിലയിൽ ലഭിച്ചത്.
തലശ്ശേരി സി.ഐ കെ. സനൽ കുമാർ, പ്രിൻസിപ്പൽ എസ്.ഐ ഏലിയൻ രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന