റോഡരികില്‍ നാടന്‍  ബോംബ് പൊട്ടിത്തെറിച്ചു; സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു

Jaihind Webdesk
Sunday, June 30, 2024

 

തൃശൂർ: തൃശൂരില്‍ റോഡരികില്‍ നാടന്‍  ബോംബ് പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂരിൽ റോഡിലാണ് സംഭവം. ഉച്ചക്ക് 2.25 ന് മൂത്തമാവ് സെന്‍ററിന് കിഴക്കുവശത്താണ് ബോംബ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫൊറന്‍സിക് സംഘവും ചാവക്കാട് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് വലിയ രീതിയില്‍ പുകപടലം ഉയരുന്നത് കണ്ടത്. ഗുണ്ടില്‍ കുപ്പിച്ചില്ല് നിറച്ചാണ് നാടന്‍ ബോംബ് നിർമിച്ചതെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.