കണ്ണൂരില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു; പൊട്ടിത്തെറിച്ചത് ഐസ്ക്രീം ബോംബുകള്‍, സംഭവം പോലീസ് പട്രോളിംഗിനിടെ

Jaihind Webdesk
Monday, May 13, 2024

 

കണ്ണൂര്‍: കണ്ണൂർ ചക്കരക്കല്ല് ബാവോടില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു.  ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. രണ്ട് ഐസ്ക്രീം ബോംബുകളാണ് റോഡരികില്‍ പൊട്ടിയത്. പോലീസ് പട്രോളിംഗിനിടെയായിരുന്നു സംഭവം. കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ സ്ഥലത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. സംഭവം നടക്കുന്ന സമയത്തും പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു. സംഘർഷം നടന്നതിന്‍റെ സാഹചര്യത്തിലാണ് പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.