ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സ്ഫോടനവും വെടിവയ്പ്പും ; ആളപായമില്ല

Jaihind Webdesk
Thursday, August 5, 2021

ജമ്മു : ശ്രീനഗറിലെ നൗഹട്ട മേഖലയിൽ ജാമിയ മസ്ജിദിന് സമീപം സ്ഫോടനം. സ്ഫോടനത്തിലും തുടർന്നുണ്ടായ വെടിവയ്പ്പിലും ജീവഹാനിയോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഫോടനത്തിന് കാരണം ഐ ഇ ഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ) ആണെന്നാണ് സംശയിക്കുന്നത്. ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്.

പ്രദേശത്ത് വിന്യസിച്ച സുരക്ഷാ ഉദ്യോഗസ്ഥർ സ്ഫോടനത്തെ തുടർന്ന് ആകാശത്തേക്ക് വെടിവച്ചതായും സമീപവാസികൾ പറഞ്ഞു. ഇതുവരെ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.