തലശ്ശേരിയിലെ വീട്ടിനകത്തെ ബോംബ് സ്ഫോടനം; പരിക്കേറ്റ ജിതിൻ്റെ മൊഴി എടുക്കും

Jaihind Webdesk
Friday, January 13, 2023

കണ്ണൂര്‍: തലശ്ശേരിയിലെ വീട്ടിനകത്തെ ബോംബ് സ്ഫോടനം ദുരൂഹത നീങ്ങുന്നില്ല. സ്ഫോടനത്തിൽ പരിക്കേറ്റ ജിതിൻ്റെ മൊഴി എടുക്കാൻ പൊലീസ്. സ്റ്റീൽ ബോംബാണ് പൊട്ടിയതെന്ന് വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വ്യക്തമായി.സ്റ്റീൽ ബോബിൻ്റെ അവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെത്തിയിരുന്നു.
സംഭവസമയം ജിതിൻ മാത്രമെ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. അടച്ചിട്ട വീട്ടിൽ നിന്നും ഉഗ്രസ്ഫോടനം കേട്ട് ഓടിയെത്തിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വീടിന്‍റെ വാതിലുകൾ ചവിട്ടിപ്പൊളിച്ചാണ് പരിക്കേറ്റ് അബോധാവസ്ഥയിലായ ജിതിനിനെ പുറത്തെത്തിച്ചത്. ഉടൻ ജനറൽ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. പ്രാഥമിക ചികിത്സക്കു ശേഷം ഇയാളെ പരിയാരം മെഡിക്കൽ കോളേജിലേക്കുമാറ്റി. കൈക്കും കാലിനുമാണ് പരിക്കേറ്റത്. നേരത്തെ സജീവ സി പി എം പ്രവർത്തകനായിരുന്നു ജിതിൻ. ഇയാൾ ബോംബ് നിർമ്മിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.