വടകരയില്‍ മുസ്‌ലിം ലീഗ് പ്രവർത്തകന്‍റെ വീടിന് നേരെ വീണ്ടും ബോംബേറ്; രാഷ്ട്രീയ വിരോധമെന്ന് നേതാക്കള്‍

Sunday, April 28, 2024

വടകര: വടകരയില്‍ മുസ്‌ലിം ലീഗ് പ്രവർത്തകന്‍റെ വീടിന് നേരെ വീണ്ടും ബോംബേറ്. വടകര ലോക്സഭ മണ്ഡലത്തിലെ മൊകേരി മുത്താറി പീടികയിലാണ് സംഭവം. വലിയപറമ്പത്ത് റഫീഖിന്‍റെ വീടിന് നേരെയാണ് ബോംബ് എറിഞ്ഞത്. ഇന്നലെ രാത്രിയാണ് സംഭവം. ആരാണ് ബോംബ് എറിഞ്ഞതെന്ന് വ്യക്തമായിട്ടില്ല. തിരഞ്ഞെടുപ്പ് ദിവസം രാത്രിയിലും പിന്നീടും ഇന്നലെയുമാണ് ബോംബേറ് നടന്നത്. രാഷ്ട്രീയ വിരോധം കാരണമാണ് ബോംബെറിഞ്ഞതെന്ന് ലീഗ് നേതാക്കൾ കുറ്റപെടുത്തി.  പോലീസ് ഇക്കാര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും നേതാക്കൾ ആവശ്യപെട്ടു.