ബോംബും വെടിമരുന്നും കണ്ടെത്തിയ സംഭവം; സിപിഎം പ്രവർത്തകന്‍ അറസ്റ്റില്‍

Jaihind Webdesk
Friday, February 25, 2022

 

കണ്ണൂർ : തലശേരിക്ക് അടുത്ത് എരഞ്ഞോളി മലാൽ മുത്തപ്പൻ മടപ്പുരയ്ക്ക് സമീപത്ത് നിന്ന് ബോംബും വെടിമരുന്നും കണ്ടെത്തിയ സംഭവത്തിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. മലാൽ മടപ്പുരയ്ക്ക് സമീപം താമസിക്കുന്ന പി.കെ സജീഷ് എന്ന മടപ്പുര സജീഷിനെയാണ് ആണ് അറസ്റ്റ് ചെയ്തത്.

മടപ്പുരയ്ക്ക് സമീപത്ത് നിന്ന് ബോംബ് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വെടിമരുന്നും കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.