രാഹുല്‍ ഗാന്ധിയ്ക്ക് ഒപ്പം ഭാരത് ജോഡോ യാത്രയില്‍ പങ്കു ചേര്‍ന്ന് ബോളിവുഡ് താരം പൂജ ബട്ട്

Jaihind Webdesk
Wednesday, November 2, 2022

ഭാരത് ജോഡോ യാത്രയില്‍ പങ്കുചേര്‍ന്ന് അഭിനേതാവും സംവിധായികയും നിര്‍മ്മാതാവുമായ പൂജാ ഭട്ട്,  രാജ്യത്തെ ബാധിക്കുന്ന തിന്മകള്‍ക്കെതിരെ ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കാന്‍ ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധിയോടൊപ്പം ഭാരത്‌ ജോഡോ യാത്രയില്‍ അവര്‍ നടന്നു. യാത്രയില്‍ പങ്കെടുത്ത ആദ്യ ബോളിവുഡ് സെലിബ്രിറ്റി കൂടിയാണ് പൂജ ഭട്ട്. രാഷട്രീയ സാംസ്‌കാരിക വിഷയങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയായ പൂജ , സോഷ്യല്‍ മീഡിയയിലൂടെ വിവിധ വിഷയങ്ങളില്‍ പ്രതികരിക്കാറുമുണ്ട്.

അതേ സമയം  രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജനപങ്കാളിത്തത്താല്‍ ആവേശകരമായി മുന്നേറുകയാണ്. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കിയ യാത്ര കഴിഞ്ഞയാഴ്ച തെലങ്കാനയിലേക്ക് പ്രവേശിച്ചു.