കൂട്ടിലങ്ങാടി: മലപ്പുറം കൂട്ടിലങ്ങാടിയില്‍ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശിനി ദേവി നന്ദ (23) ആണ് മരിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രി കൂട്ടിലങ്ങാടി പാലത്തിന് മുകളില്‍ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. പാലത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെ, പുഴയുടെ അരികിലെ കുറ്റിച്ചെടിയില്‍ തടഞ്ഞുനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഹോട്ടല്‍ ജീവനക്കാരനായ പിതാവിനൊപ്പം മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ദേവി നന്ദയുടെ കുടുംബം. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.