അഗതികളുടെയും അനാഥരുടെയും കൂടെ പിറന്നാൾ ആഘോഷിച്ച് ബോബി ചെമ്മണ്ണൂർ

Jaihind Webdesk
Monday, June 17, 2019

BobyChemmannur-Bday

അഗതികളുടെയും അനാഥരുടെയും കൂടെ പിറന്നാൾ ആഘോഷിച്ച് പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ. ഇന്നലെ തൃശ്ശൂരിലെ വിവിധ അഗതി അനാഥ മന്ദിരങ്ങളിലെ അന്തേവാസികളുടെ കൂടെയായിരുന്നു പതിവിലും വ്യത്യസ്തമായി ബോബി ചെമ്മണ്ണൂരിന്‍റെ പിറന്നാളാഘോഷം

രാവിലെ തൃശൂർ ഒളരിയിലെ സെന്‍റ് ജോസഫ് ഓൾഡ് ഏജ് ഹോമിലെ അന്തേവാസികളുടെ കൂടെയായിരുന്നു ബോബി ചെമ്മണ്ണൂറിന്റെ പിറന്നാൾ ദിവസത്തെ പ്രഭാത ഭക്ഷണം. ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്കൊപ്പം പാട്ട് പാടിയും അവരോട് സ്നേഹം പങ്കുവെച്ചും കുറച്ച് നേരം.

പിന്നീട് പിറന്നാൾ കേക്ക് മുറിച്ചു. പതിവിലും വ്യത്യസ്ഥമായാണ് ഇത്തരത്തിലൊരു പിറന്നാളാഘോഷമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.

ഇത്തവണ പിറന്നാളാഘോഷം ആർഭാടമായി നടത്താതെ ആ തുക പഠനത്തിൽ മിടുക്കനായ നിർദ്ദന വിദ്യാർത്ഥിക്ക് സ്‌കോളർഷിപ്പിനായി നൽകി. കൂടാതെ പ്രളയത്തിൽ വീട് തകർന്ന ഒരു കുടുംബത്തിന് വീട് വച്ച് നൽകാനും ഇദ്ദേഹത്തിന് പദ്ധതിയുണ്ട്. ഒല്ലൂക്കരയിലുള്ള തണൽ ഓർഫണേജിലെ അന്തേവാസികളുകൂടെയായിരുന്നു ഉച്ചഭക്ഷണം. വലപ്പാടുള്ള യോഗിനിമാതാ ബാലികസദനത്തിലെ അന്തേവാസികളുടെ കൂടെ അത്താഴവും കഴിച്ച ശേഷമാണ് ബോബി ചെമ്മണ്ണൂർ മടങ്ങിയത്.