ചമ്പക്കുളം മൂലം വള്ളംകളി; രാജപ്രമുഖൻ ട്രോഫി ആയാപറമ്പ് വലിയ ദിവാൻജി ചുണ്ടന്

Jaihind Webdesk
Saturday, June 22, 2024

 

ആലപ്പുഴ: ചമ്പക്കുളം മൂലം ജലോത്സവത്തിൽ കിരീടത്തിൽ മുത്തമിട്ട് ആയാപറമ്പ് വലിയ ദിവാൻജി. ആവേശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻന്മാരെ പിന്നിലാക്കിയാണ് വലിയ ദിവാൻജി രാജപ്രമുഖ ട്രോഫി സ്വന്തമാക്കിയത്. ജോസ് ആറാത്തുംപള്ളി ക്യാപ്റ്റനായ ആലപ്പുഴ ടൌൺ ബോട്ട് ക്ലബ് ആണ് വലിയ ദിവാൻജിയ്ക്കായി തുഴയേറിഞ്ഞത്. നെഹ്‌റു ട്രോഫിയിൽ ഹാട്രിക് മുത്തമിട്ട പള്ളാതുരുത്തിയെ പരാജയപ്പെടുത്തിയാണ് വലിയ ദിവാൻജി ഫൈനലിൽ എത്തിയത്. ഹീറ്റ്സിൽ രണ്ട് തവണ മത്സരിക്കേണ്ടി വന്നെങ്കിലും വീറും വാശിയും തെല്ലും തോരാതെ വലിയ ദിവാൻജി തുഴയേറിഞ്ഞപ്പോൾ ക്യാപ്റ്റൻ ജോസും പിള്ളേരും കപ്പ് ഉയർത്തി. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും ചമ്പക്കുളം ചുണ്ടൻ മൂന്നാം സ്ഥാനവും സ്വന്തമാക്കി.