ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Jaihind Webdesk
Saturday, May 22, 2021

 

ദോഹ : രക്തദാനം മഹാദാനം എന്ന സന്ദേശമുയർത്തി അകാലത്തിൽ  വിട്ടുപിരിഞ്ഞ റഹിം റയ്യാന്റെ സ്മരണാർത്ഥം ഇൻകാസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എച്ച് എം സി, ആസ്റ്റർ ക്ലിനിക്ക്, റേഡിയോ മലയാളം എഫ് എം എന്നിവരുമായി സഹകരിച്ച് നടന്ന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.  മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് ക്യാമ്പ് ആരംഭിച്ചത്.

ബ്ലഡ് ഡോണർ സെന്‍ററിൽ വെച്ച് നടന്ന പരിപാടിയിൽ ഐസിബിഎഫ് പ്രസിഡന്‍റ് സിയാദ് ഉസ്മാൻ, ഐ സി സി പ്രസിഡണ്ട് പി എൻ ബാബുരാജൻ, ഐ സി സി / ഐ എസ് സി മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി നേതാക്കളായ കെ കെ ഉസ്മാൻ, ജോപ്പച്ചൻ തെക്കേകൂറ്റ്, മുഹമ്മദലി പൊന്നാനി, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് അൻവർ സാദത്ത്,  സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിന് കോർഡിനേറ്റർ ശിവാനന്ദൻ കൈതേരി കണ്ണൂർ ജില്ലാ പ്രസിഡണ്ട് ശ്രീരാജ് എം പി, ജനറൽ സെക്രട്ടറി ജെനിറ്റ് ജോബ്, ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ എന്നിവർ നേതൃത്വം നല്കി.