യുക്രെയ്നില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്ഫോടനം

Jaihind Webdesk
Thursday, February 24, 2022

യുക്രെയ്നിലെ റഷ്യന്‍ സൈനിക നടപടിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപം സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. 13 മലയാളി വിദ്യാര്‍ത്ഥികള്‍ ഖര്‍ക്കീവിലെ ഹോസ്റ്റലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

വിദ്യാര്‍ത്ഥികള്‍ സൈന്യത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. രക്ഷിക്കാനുള്ള നീക്കങ്ങള്‍ ഉടന്‍തന്നെ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം 20,000 ലേറെ ഇന്ത്യക്കാരുള്ള യുക്രെയ്നില്‍ നിന്ന് 200 ഓളം പേരെ മാത്രമാണ് നാട്ടിലെത്തിക്കാനായത്.

റഷ്യന്‍ സൈനിക നടപടിക്ക് പിന്നാലെ യുക്രെയ്ന്‍ വിമാനത്താവളങ്ങള്‍ എല്ലാം അടച്ചതോടെ ഇന്ത്യയുടെ രക്ഷാദൌത്യം മുടങ്ങി. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിനായി പോയ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്ര പകുതി വഴിക്ക് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.