തിരുവനന്തപുരം കിന്‍ഫ്ര പാർക്കില്‍ പൊട്ടിത്തെറി; യന്ത്രഭാഗം തെറിച്ചുവീണത് സമീപത്തെ വീട്ടിലേക്ക്; സ്ഥലത്ത് പ്രതിഷേധം

Jaihind Webdesk
Wednesday, June 26, 2024

 

തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി. ഫാക്ടറിയിലെ യന്ത്രഭാഗം തെറിച്ചുവീണ് സമീപത്തെ വീടിന്‍റെ ജനൽ ചില്ല് തകർന്നു. സംഭവത്തില്‍ ആർക്കും പരിക്കില്ല. പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്ന് സ്ഥലത്ത് പ്രദേശവാസികൾ പ്രതിഷേധിക്കുകയാണ്.