കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്‍റെ വീട്ടില്‍ സ്ഫോടനം; അന്വേഷണം

Jaihind Webdesk
Sunday, January 30, 2022

കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് പ്രാദേശിക നേതാവിന്‍റെ വീട്ടിൽ സ്ഫോടനം. ആർഎസ്എസ് നേതാവ് ആലക്കാട്ട് ബിജുവിന്‍റെ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സിപിഎം പ്രവർത്തകൻ ധനരാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആലക്കാട്ട് ബിജു.

ഇന്നലെ രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പരിക്കേറ്റ ബിജുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

കൈവിരലുകൾക്ക് പരിക്ക് പറ്റിയ ബിജു കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി. സംഭവത്തില്‍ പെരിങ്ങോം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.