മതനിന്ദ സിപിഎമ്മിന്‍റെ ശൈലി; രഹസ്യ അജണ്ട കേരളം തിരിച്ചറിയണം: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Tuesday, August 8, 2023

 

മതനിന്ദ സിപിഎമ്മിന്‍റെ ശൈലിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. വിശ്വാസത്തോട് സിപിഎമ്മിന് എക്കാലവും പുച്ഛമാണ്. പക്ഷെ നാലു വോട്ടിനു വേണ്ടി സിപിഎം വിശ്വാസികൾക്കൊപ്പം നിൽക്കും. വോട്ടിനു വേണ്ടി തരാതരം നോക്കി ചില സമുദായങ്ങളെ പ്രീണിപ്പിക്കും മറ്റു ചിലരെ പ്രകോപിപ്പിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സ്പീക്കർ എ.എന്‍ ഷംസീർ, മന്ത്രി സജി ചെറിയാന്‍ തുടങ്ങിയവർ വിശ്വാസത്തെ അപമാനിക്കാന്‍ ഇറങ്ങിത്തിരിച്ചതിനുപിന്നില്‍ രഹസ്യ അജണ്ടയുണ്ടെന്നും ഇത് കേരളം തിരിച്ചറിയണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

കെ.സി വേണുഗോപാല്‍ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘ഇംഗ്ലണ്ടിലെ ക്രിസ്ത്യൻ പള്ളികൾ വിൽപ്പനയ്ക്ക്’ എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ഗണപതി മിത്താണെന്നു സ്പീക്കർ എ.എൻ ഷംസീർ. സൗദി അറേബ്യയിൽ പോയപ്പോൾ ബാങ്ക് വിളി കേട്ടില്ലെന്നും അത് അത്ഭുതപ്പെടുത്തിയെന്നും മന്ത്രി സജി ചെറിയാൻ.

ഗോവിന്ദൻ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെങ്കിൽ ഹൈന്ദവ വിശ്വാസത്തിനെതിരായിരുന്നു സ്പീക്കർ നടത്തിയ ‘മിത്ത്’ പരാമർശം. മന്ത്രി സജി പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത് മതനിന്ദയല്ലാതെ മറ്റെന്താണ് ?
മാർക്സിസ്റ്റ് നേതാക്കളുടെ തനിനിറം ഇടയ്ക്കിടെ അറിയാതെ ഇങ്ങനെ പുറത്തു വരുന്നതാണ്.

ഇങ്ങനെ എല്ലാ വിശ്വാസങ്ങളേയും മതങ്ങളെയും അടച്ചാക്ഷേപിച്ചുകൊണ്ടാണ് സി.പി.എം ഇന്ന് മുന്നോട്ടുപോകുന്നത്. അടിസ്ഥാനപരമായി സിപിഎമ്മിന്‍റെ അടിത്തറകളിലൊന്ന് നിരീശ്വരവാദമാണ്. വിശ്വാസത്തോട് സിപിഎമ്മിന് എക്കാലവും പുച്ഛമാണ്. പക്ഷെ നാലു വോട്ടിനു സിപിഎം വിശ്വാസികൾക്കൊപ്പം നിൽക്കും. വോട്ടിനു വേണ്ടി തരാതരം നോക്കി ചില സമുദായങ്ങളെ പ്രീണിപ്പിക്കും മറ്റു ചിലരെ പ്രകോപിപ്പിക്കും.
സംസ്ഥാന സെക്രട്ടറിയും സ്പീക്കറും മന്ത്രിയുമടക്കം വിശ്വാസത്തെ അപമാനിക്കാൻ ഇറങ്ങിത്തിരിച്ചതിൽ ഒരു ഹിഡൻ അജണ്ടയുണ്ട്. ഇത് കേരളം തിരിച്ചറിയണം.