
ഐസിസി വനിതാ ലോകകപ്പ് സെമിഫൈനലില്‍ കരുത്തരായ ഓസ്‌ട്രേലിയയെ മലര്‍ത്തിയടിച്ചാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചുകയറിയത്. ജമീമിയ റോഡ്രിഗസിന്റെ അപരാജിത ഇന്നിങ്‌സാണ് ഇന്ത്യയെ വിജയത്തീരത്ത് എത്തിച്ചത്. 2011 ലെ ലോകകപ്പ് ഫൈനലില്‍ നിലവിലെ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍ കൂടിയായ ഗൗതം ഗംഭീറിന്റെ ഐക്കണിക് ഇന്നിംഗ്‌സിനോട് സമാനമായ ഒരു പ്രകടനമായിരുന്നു ജമീമിയയുടേത്. പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്കഡെയില്‍ ശ്രീലങ്കയ്ക്കെതിരെ ഗംഭീര്‍ നേടിയ 97 റണ്‍സിന്റെ ഓര്‍മ്മകള്‍ വീണ്ടും ഉണര്‍ത്തിക്കൊണ്ട് ഐസിസി സമൂഹമാധ്യമ പോസ്റ്റില്‍ ഇരുവരുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു. കറപിടിച്ച ജേഴ്സിയും അഞ്ചാം നമ്പറും….ഈ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.
ഇന്നലെ നവി മുംബൈയില്‍ നടന്ന ഐസിസി വനിതാ ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യയെ നയിച്ചത് ജെമീമ റോഡ്രിഗസിന്റെ കരുത്തുറ്റ ഇന്നിംഗ്‌സായിരുന്നു. 5-ാം നമ്പര്‍ ജേഴ്സി ധരിച്ച് മൂന്നാം നമ്പറില്‍ ഇറങ്ങിയ ജെമീമ 134 പന്തില്‍ നിന്ന് 127 റണ്‍സ് നേടി ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. പതിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്കഡെയില്‍ ശ്രീലങ്കയ്ക്കെതിരെ ഗംഭീര്‍ നേടിയ 97 റണ്‍സിന്റെ ഓര്‍മ്മകള്‍ വീണ്ടും ഉണര്‍ത്തുന്ന പ്രകടനമായി ഇത് മാറി. പുരുഷ ഫൈനലില്‍ ഇന്ത്യ 275 റണ്‍സ് പിന്തുടരുന്നതിന്റെ നട്ടെല്ലായി ഗംഭീറിന്റെ ഇന്നിംഗ്‌സ് മാറിയപ്പോള്‍ ഇന്നലെ ജെമീമയുടെ മാസ്റ്റര്‍ക്ലാസ് ഇന്ത്യയെ ഓസ്ട്രേലിയയുടെ 338 റണ്‍സ് മറികടത്തി. വനിതാ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസാണ് ഇത്.