ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന് ക്ഷാമം ; ചികിത്സ പ്രതിസന്ധിയില്‍

Jaihind Webdesk
Tuesday, May 25, 2021

കോഴിക്കോട് : ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന് ക്ഷാമം. ലൈപ്പോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷന്‍ മരുന്നിനാണ് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. ഇതോടെ സംസ്ഥാനത്തെ ബ്ലാക്ക് ഫംഗസ് രോഗികളുടെ ചികില്‍സ പ്രതിസന്ധിയിലായി.  കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം 20 രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. കേന്ദ്രസര്‍ക്കാര്‍ മരുന്ന് നല്‍കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത് എന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.