ബ്ലാക്ക് ഫംഗസ്: എറണാകുളം, പത്തനംതിട്ട ജില്ലകളിലായി നാല് മരണം

ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടര്‍ന്ന് എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്. പത്തനംതിട്ട സ്വദേശികളാണ് മരിച്ച മറ്റുരണ്ടു പേര്‍. പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേരില്‍ ഒരാള്‍ എറണാകുളത്തെ ആശുപത്രിയിലും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്.

എറണാകുളം ജില്ലയിൽ ഇതുവരെ ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയില്‍ നിലവില്‍ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലായാണ് ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്കുള്ള ചികിത്സ നടത്തുന്നത്. വരുംദിവസങ്ങളില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇതിനായി പ്രത്യേക സംവിധാനം ഒരുക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളത്. ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക് ഒരു സ്ഥലത്ത് ചികിത്സയും ശസ്ത്രക്രിയയും നടത്താനുള്ള സൗകര്യം ഒരുക്കാനാണ് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.

Comments (0)
Add Comment