മുഖ്യമന്ത്രിക്ക് കരിങ്കൊടി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പോലീസ് വാഹനത്തില്‍ ക്രൂരമര്‍ദ്ദനം

Jaihind Webdesk
Saturday, January 5, 2019

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധ സൂചനകമായി കരിദിനം ആചരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചു. തിരുവനന്തപുരം പാളയത്തുവെച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കരിങ്കൊടി കാട്ടിയത്.  കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി അനന്തകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് കാട്ടാക്ക ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാജി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ പോലീസ് വാഹനത്തിലിട്ട് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാക്കി. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാണ് വഴിയൊരുക്കിയത്.  വളരെ തിരക്കേറിയ സമയത്ത് ട്രാഫിക് നിയമം ലംഘിച്ച് വഴിയൊരുക്കിയത് അപകടങ്ങള്ക്ക് വഴിവെക്കുമായിരുന്നു. 20 മിനിട്ടോളമാണ് ഗതാഗതം പോലീസ് തടസ്സപ്പെടുത്തിയത്.

https://youtu.be/4HoFVHpf_Go