മുഖ്യമന്ത്രിക്ക് കരിങ്കൊടി, കെഎസ്‌യു പ്രവർത്തകനെ മർദ്ദിച്ച് സിപിഎം ഗുണ്ടകള്‍; തടയാതെ പോലീസ്

Jaihind Webdesk
Monday, June 13, 2022

 

കണ്ണൂർ: സ്വർണ്ണക്കടത്തിലെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇന്നും അതിശക്തമായ പ്രതിഷേധം. കണ്ണൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കെഎസ്‌യു പ്രവർത്തകനെ സിപിഎം ഗുണ്ടകള്‍ മർദ്ദിച്ചു. കണ്‍മുന്നില്‍ സിപിഎം ഗുണ്ടകള്‍ അഴിഞ്ഞാടിയിട്ടും പോലീസ് തടയാന്‍ തയാറായില്ല.  നടപടിക്കെതിരെ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.