മുഖ്യമന്ത്രിക്കെതിരെ മലപ്പുറത്ത് യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം

Jaihind Webdesk
Thursday, January 11, 2024

 

മലപ്പുറം: മുഖ്യമന്ത്രിക്ക് നേരെ മലപ്പുറത്ത് കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മലപ്പുറം കിലുക്കേത്തല ബൈപാസ് ജംഗഷനിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കോഴിക്കോട് നിന്നും മുഖ്യമന്ത്രി മലപ്പുറത്തേക്ക് വരുന്നവഴിയാണ് കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ആസൂത്രിതമായ അറസ്റ്റിന് പിന്നാലെ സംസ്ഥാനമൊട്ടാകെ ശക്തമായ പ്രതിഷേധമാണ് യൂത്ത് കോണ്‍ഗ്രസ് ഉയർത്തുന്നത്. രാഷ്ട്രീയ പ്രേരിതമായ അറസ്റ്റിനെ നിയമപരമായി നേരിടുന്നതിനൊപ്പം സർക്കാർ നടപടിക്കെതിരായ ശക്തമായ പ്രതിഷേധം അറിയിക്കാനുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെയും കോണ്‍ഗ്രസിന്‍റെയും തീരുമാനമെന്ന് നേതാക്കള്‍ വ്യക്തമാക്കി.