റാന്നിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി എറിഞ്ഞ് യൂത്ത് കോണ്‍ഗ്രസ്

Jaihind Webdesk
Sunday, December 17, 2023

 

പത്തനംതിട്ട: റാന്നിയില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസിന്‍റെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി എറിഞ്ഞ പ്രവർത്തകർക്കു നേരെ പതിവുപോലെ ഡിവൈഎഫ്ഐ ഗുണ്ടകളുടെ അക്രമമുണ്ടായി. പോലീസ് സാന്നിധ്യത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ ആക്രമണം. നവകേരള സദസിനായി റാന്നിയിലേക്ക് എത്തിയ മുഖ്യമന്ത്രിക്കാണ് യൂത്ത് കോൺഗ്രസ് കമ്പിൽ കെട്ടിയ കരിങ്കൊടി എറിഞ്ഞത്.