വീണ്ടും കരിങ്കൊടി; ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചു

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും കരിങ്കൊടി. കളമശ്ശേരിയിൽ എസ്എഫ്ഐ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. റോഡരികിൽ സംഘി ഗവർണർ ഗോ ബാക്ക് ബാനർ കാണിച്ചായിരുന്നു പ്രതിഷേധം.

സർവകലാശാലകളിലെ സംഘപരിവാർവത്കരണത്തിനെതിരെയുള്ള എസ്എഫ്ഐ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ട് കളമശ്ശേരിയിൽ എസ്എഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തിയാണ് കരിങ്കൊടി കാണിച്ചത്.
സ്ഥലത്തെത്തിയ പോലീസ് പ്രവർത്തകരോട് പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും എസ്എഫ്ഐ പ്രവർത്തകർ തയ്യാറായില്ല. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. തുടർന്ന് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും മടങ്ങിപ്പോവുകയുമായിരുന്നു.

Comments (0)
Add Comment