ഓപ്പറേഷന്‍ താമരയുടെ തണ്ടൊടിഞ്ഞു; ഡി.കെയ്ക്കും കെ.സിക്കും അഭിനന്ദനപ്രവാഹം

ഓപ്പറേഷന്‍ ലോട്ടസിലൂടെ അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ കുടിലബുദ്ധി തകര്‍ത്തത് മന്ത്രി ഡി.കെ ശിവകുമാറും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും. കോണ്‍ഗ്രസിന്‍റെ ചില എം.എല്‍.എമാരെ രാജിവെപ്പിച്ച് ഭരണം പിടിക്കാനുള്ള അമിത് ഷായുടേയും യെദ്യൂരപ്പയുടേയും രണ്ടാം ഓപ്പറേഷനാണ് ഡി.കെയും കെ.സിയും തകര്‍ത്തത്. ഇതോടെ കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവ് വന്നു. ഓപ്പറേഷന്‍ ലോട്ടസ് ബി.ജെ.പി ഉപേക്ഷിച്ചതായാണ് സൂചന. ഹരിയാനയിലുള്ള ബി.ജെ.പി എം.എല്‍.എമാര്‍ ഇന്ന് ബാംഗ്ലൂരില്‍ എത്തിച്ചേരും. മുംബൈയിലുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരും നാളെ നടക്കുന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. നാളെ വൈകിട്ട് 3.30ന് വിധാന്‍ സൌധയിലാണ് യോഗം.

ഹരിയാനയിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ബി.ജെ.പി എം.എല്‍.എമാര്‍ ഇന്ന് ബാംഗ്ലൂരിലേക്ക് മടങ്ങും. എട്ട് എം.എല്‍.എമാര്‍ റിസോര്‍ട്ടില്‍നിന്ന് ചാടിപ്പോയത് ബി.ജെ.പി കേന്ദ്രനേതൃത്വത്തില്‍ അസ്വസ്ഥത പടര്‍ത്തിയിരുന്നു.  ഈ എം.എല്‍.എമാര്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതായും സൂചനയുണ്ടായിരുന്നു. ഇതോടെയാണ് ഓപ്പറേഷന്‍ ലോട്ടസ് ബി.ജെ.പി മതിയാക്കിയത്.

കര്‍ണാടകയില്‍ കുമരസ്വാമി സര്‍ക്കാരിന്‍റെ ഭരണം അട്ടിമറിക്കാന്‍ ചുക്കാന്‍ പിടിച്ചത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുമായിരുന്നു. എന്നാല്‍ ഈ തന്ത്രങ്ങളെ നിലംപരിശാക്കിയത് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം ഡി.കെ ശിവകുമാറിന്‍റെയും കെ.സി വേണുഗോപാലിന്‍റെയും നേതൃത്വത്തില്‍ നടത്തിയ കണിശതയുള്ള സേവ് കര്‍ണാടക കൗണ്ടര്‍ ഓപ്പറേഷനായിരുന്നു.

karnatakak.c venugopald.k sivakumar
Comments (0)
Add Comment