വിജയത്തില്‍ അഹങ്കരിക്കില്ല, വിനയത്തോടെ സ്വീകരിക്കുന്നു; ബിജെപിക്ക് ഉണ്ടായ വോട്ട് വർധന ഗൗരവമായി പഠിക്കും: എം.എം. ഹസന്‍

Jaihind Webdesk
Thursday, June 20, 2024

 

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ഉജ്വല വിജയം ഏറെ സന്തോഷം നല്‍കുന്നതാണെന്നും എന്നാല്‍ അഹങ്കരിക്കില്ലെന്നും യുഡിഎഫ് കണ്‍വീനർ എം.എം. ഹസന്‍. വിനയത്തോടെയാണ് ഈ വിജയത്തെ യുഡിഎഫ് സ്വീകരിക്കുന്നത്.

ബിജെപിക്ക് ഉണ്ടായ വോട്ട് വർധന ഗൗരവമായി പഠിക്കുമെന്ന് എം.എം. ഹസൻ. യുഡിഎഫിന് രണ്ടു മണ്ഡലങ്ങളിലുണ്ടായ പരാജയത്തേക്കുറിച്ച് അന്വേഷിക്കും. കെ.സി. ജോസഫിന്‍റെ നേതൃത്വത്തിലുള്ള കമ്മീഷൻ ഇതിന് നിയോഗിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരായ വികാരം വിജയത്തിന് വഴിതെളിച്ചു. പിണറായിയുടെ വർഗീയ പ്രീണന നയത്തിന് എതിരായാണ് ജനങ്ങൾ വോട്ട് ചെയ്തത്. പിണറായിയുടെ വർഗീയ പ്രീണനം അത്ഭുതപ്പെടുത്തിയെന്നും യുഡിഎഫ് യോഗത്തിനു ശേഷം എം.എം. ഹസൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.