സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം കോണ്‍ഗ്രസിനെ തകര്‍ക്കുക എന്നതാണെന്ന് കോണ്‍്ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേരളത്തില്‍ സിപിഎം ബിജെപിയുമായി കൈകോര്‍ത്ത് പോകുന്നു. കോണ്‍ഗ്രസ് മുക്തകേരളം എന്നതാണ് ബിജെപിയുടെ ലക്ഷ്യമന്നും അതിന് കൂട്ടുനില്‍ക്കുകയാണ് സിപിഎം ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. നിലമ്പൂരില്‍ നല്ല പോളിങ് ശതമാനം ഉണ്ടാകുമെന്നാണ് വിശ്വാസമെന്നും യുഡിഎഫിന് വമ്പന്‍ ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്ന രാഷ്ട്രീയ അന്തരീക്ഷമാണ് നിലമ്പൂരുള്ളത്. ആ അന്തരീക്ഷത്തെ വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ശ്രമിച്ചത്. ശക്തമായ സര്‍്ക്കാര്‍ വിരുദ്ധ തരംഗമാണ് നിലമ്പൂരില്‍ കാണാന്‍ സാധിച്ചത് എന്നുള്ളത് വസ്തുതയാണ്. അത് വോട്ടായി മാറ്റാനാണ് കഠിന പരിശ്രമം നടത്തുന്നത്. ജനങ്ങള്‍ സര്‍ക്കാരിനെതിരെ എങ്ങനെ പ്രതികരിക്കുന്നുവെന്ന് ശരിയായ അര്‍ത്ഥത്തില്‍ അവിടെ കാണാന്‍ കഴിയും. മലയോര മേഖലയിലെ വന്യജീവി ആക്രമണങ്ങളും, വിലക്കയറ്റവും, വികസനമില്ലായ്മയുമാണ് അവിടെ ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരുന്നത്. ദുരിതം മാറാന്‍ സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.