ക്രിസ്ത്യാനികള്‍ ‘ഘര്‍വാപ്പസി’ നടത്തണമെന്ന് സംഘപരിവാര്‍ ഭീഷണി; ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്; ബിജെപിയുടെ കപട ക്രൈസ്തവ സ്‌നേഹം പുറത്ത്

Jaihind Webdesk
Wednesday, December 18, 2024

ഡല്‍ഹി: ബിജെപിയുടെയും സംഘപരിവാറിന്റെയും കപട ക്രൈസ്തവ സ്‌നേഹം മറനീക്കി പുറത്ത്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ ക്രൈസ്തവര്‍ക്ക് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെന്നാണ് റിപ്പോര്‍ട്ട്. ഗോത്രവര്‍ഗ ക്രൈസ്തവര്‍ താമസിക്കുന്ന ബസ്തര്‍ ജില്ലയിലാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് ഹിന്ദു വിശ്വാസത്തിലേക്ക് ഗോത്രവര്‍ഗക്കാര്‍ (ഘര്‍വാപ്പസി) മടങ്ങി വരണമെന്നാണ് പരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടുന്നത്. ഈ സാഹചര്യത്തില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ എങ്ങനെ നടത്തുമെന്ന അശങ്കയിലാണ് ക്രസ്ത്യാനികള്‍. കഴിഞ്ഞ വര്‍ഷവും രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം ക്ഷയരോഗം ബാധിച്ചു മരിച്ച ക്രിസ്ത്യാനിയായ ഒരാളുടെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കത്തെ തുടര്‍ന്ന് ലോണ്ടിഗുഡ ഗ്രാമത്തിലുണ്ടായ അസ്വസ്ഥതകളാണിപ്പോള്‍ രൂക്ഷമായിരിക്കുന്നത്.
മൃതദേഹം അടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കങ്ങള്‍ ഇരുവിഭാഗങ്ങളും തമ്മിലുള്ള അടിപിടിയിലേക്കെത്തിയിരുന്നു. ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ ഗ്രാമത്തില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും കൊന്നുകളയുമെന്ന് ഭീഷണിയുണ്ടെന്നും ഗ്രാമവാസികള്‍ ആരോപിക്കുന്നു. ഗ്രാമത്തിലെ ഏഴു പേര്‍ പരിവാര്‍ സംഘടനകളുടെ ഭീഷണിക്കെതിരായി പോലീസിനെ സമീപിച്ചെങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായില്ല.

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ തന്നെ ഇത്തരമൊരു നീക്കം നടക്കുന്നത് ബിജെപിയുടെയും സംഘപരിവാറിന്റെയും കപട ക്രൈസ്തവ സ്‌നേഹം തുറന്നുകാട്ടപ്പെടുകയാണ്. ക്രൈസ്തവരോട് അളവറ്റ സ്‌നേഹമുണ്ടെന്ന് പറയുമ്പോഴും രാജ്യത്തിന്റെ വിവിധ കോണുകളില്‍ ക്രൈസ്തവര്‍ക്ക് നേരെ ക്രൂരമായ നടപടി തുടരുന്ന ബിജെപിയുടെ ഏറ്റവും ഒടുവിലത്തെ നടപടിയാണ് ഛത്തീസ്ഗഡില്‍ ഇപ്പോള്‍ കണ്ടത്