കൊടിക്കുന്നിലിനെ പ്രോ ടെം സ്പീക്കറാക്കാത്ത ബിജെപി നടപടി പ്രതിഷേധാര്‍ഹം: വി.എം. സുധീരന്‍

Jaihind Webdesk
Friday, June 21, 2024

 

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷിനെ പ്രോ ടെം സ്പീക്കറാക്കാത്ത ബിജെപി നടപടി അപലപനീയമെന്ന് കെപിസിസി മുന്‍ പ്രസിഡന്‍റ് വി.എം. സുധീരന്‍. പതിനെട്ടാം ലോക്സഭയിലെ ഏറ്റവും സീനിയറായ അംഗം കൊടിക്കുന്നിൽ സുരേഷാണ്. സഭാ കീഴ്‌വഴക്കങ്ങൾ ലംഘിച്ചു കൊണ്ടുള്ള ബിജെപി നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ബിജെപിയുടെ ജനാധിപത്യ വിരുദ്ധതയ്ക്ക് കാലം മാപ്പു തരില്ലെന്നും വി.എം. സുധീരന്‍ പറഞ്ഞു.