ബിജെപിയില്‍ ചേർന്നത് തെറ്റായിപ്പോയി ; തലമുണ്ഡനം ചെയ്ത് ‘ശുദ്ധീകരിച്ച’ ശേഷം പാര്‍ട്ടി വിട്ട് പ്രവർത്തകർ

Jaihind Webdesk
Wednesday, June 23, 2021

കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ ഹൂഗ്ലിയില്‍ 200 ഓളം ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി. ചെയ്ത തെറ്റിന് തലമുണ്ഡനം ചെയ്ത് ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച ശേഷമാണ് ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ബിജെപിയിൽ ചേർന്നത് തെറ്റായിരുന്നുവെന്ന് പാർട്ടിവിട്ടവർ പ്രതികരിച്ചു.

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചതിനുശേഷം നൂറ്കണക്കിന് പേരാണ് പാര്‍ട്ടിയിലേക്ക് മടങ്ങുന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷനായിരുന്ന മുകുള്‍ റോയിയും മകനും നേരത്തെ തൃണമൂലില്‍ തിരിച്ചെത്തിയിരുന്നു.