ബിജെപി അക്കൗണ്ട്‌ തുറക്കില്ല; എക്സിറ്റ് പോളുകളിൽ ചർച്ചയുടെ ആവശ്യമില്ലെന്ന് പി.എം.എ. സലാം

Jaihind Webdesk
Sunday, June 2, 2024

 

മലപ്പുറം: എക്സിറ്റ് പോളുകളിൽ കൂടുതൽ ചർച്ച നടത്തേണ്ട കാര്യം ഇല്ലെന്ന് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം. എക്സിറ്റ് പോളുകൾ എല്ലാ കാലവും ഉണ്ടാകാറുണ്ട്. ചിലത് ശരിയായിട്ടുണ്ട്, ചിലത് തള്ളിപ്പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന് തന്നെ ആണ് യുഡിഎഫ് വിലയിരുത്തൽ. അഹമ്മദ് ദേവർ കോവിൽ ലീഗിലേക്ക് വരുന്നു എന്ന വാര്‍ത്തകളെയും പി.എം.എ. സലാം തളളി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.