ഉത്തർപ്രദേശിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

Jaihind Webdesk
Wednesday, May 1, 2019

ഉത്തർപ്രദേശിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യുപിയിൽ മഹാസഖ്യത്തിന് പരോക്ഷ പിന്തുണയുണ്ടെന്നും അവർ വ്യക്തമാക്കി. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥികൾ വിജയിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. റായ് ബറേലിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.

https://youtu.be/Jd28-w3BRyU