ഭാരത് ജോഡോയുടെ വിജയത്തില്‍ ബിജെപി അസ്വസ്ഥർ; ആസൂത്രിത നുണപ്രചാരണം നടത്തുന്നുവെന്ന് കോണ്‍ഗ്രസ്

Jaihind Webdesk
Monday, December 26, 2022

 

ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രക്കെതിരെ ബിജെപി ആസൂത്രിത നുണ പ്രചാരണം നടത്തുന്നുവെന്ന് കോൺഗ്രസ്. പ്രചാരണത്തിന് പിന്നിൽ ബിജെപി ദേശീയ നേതൃമാണെന്നും ഇതിനായി 30 അംഗ സമിതിയെ നിയോഗിച്ചുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. യാത്രയുടെ വിജയം ബിജെപിയെ അസ്വസ്ഥമാക്കുന്നുവെന്നും നേതാക്കൾ കുറ്റപ്പെടുത്തി. യാത്രയെ പരാജയപ്പെടുത്താൻ ഭരണ സംവിധാനങ്ങളെല്ലാം ബിജെപി ദുരുപയോഗപ്പെടുത്തിയെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശും, കോൺഗ്രസ് വക്താവ് സുപ്രിയ ഷിൻഡെയും നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.