ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി മല്ലികാർജുൻ ഖാർഗെ

ബിജെപിക്കെതിരെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രംഗത്ത്. കർണാടകയിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഗവർണർ ഭരണം കൊണ്ടുവരാൻ ബിജെപി നേതൃത്വം ശ്രമിക്കുകയാണെന്ന് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

തങ്ങളുടെ ക്യാമ്പിൽ നിന്ന് ഒരാൾ ബിജെപിയിലേക്ക് പോയാൽ പത്തു പേർ തിരിച്ച് കോൺഗ്രസിലേക്ക് വരുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. 2008ൽ ബി.എസ്. യദ്യൂരപ്പ ഇത്തരത്തിൽ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ട് പിടിച്ചിട്ടുണ്ട്. ബിജെപി ഇത് വീണ്ടും ആവർത്തിക്കുകയാണ്. ചിലരെ പണം കൊടുത്തും ചിലരെ പദവികൊടുത്തും മറ്റു ചിലരെ ഭീഷണിപ്പെടുത്തിയുമാണ് ബിജെപി സ്വന്തം പാളയത്തിലേക്ക് ചേർക്കുന്നതെന്നും ഖാർഗെ ആരോപിച്ചു.

എന്നാൽ എംഎൽഎമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കൊപ്പം ചേരുന്നതിന് ഒരു കോൺഗ്രസ് എം.എൽ.എയ്ക്ക് ബി.ജെ.പി. സമ്മാനം വാഗ്ദാനം ചെയ്തതായി കർണ്ണാടക മുഖ്യമന്ത്രി കുമാരസ്വാമി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സമ്മാനം നിരസിച്ച കോൺഗ്രസ് എം.എൽ.എ. ഇക്കാര്യം തന്നോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് കോൺഗ്രസ് എം.എൽ.എയ്ക്ക് ഫോൺ സന്ദേശം ലഭിച്ചത്.

mallikarjun kharge
Comments (0)
Add Comment