കുഴൽപ്പണക്കേസ് : ബിജെപി സംസ്ഥാന നേതാക്കൾ ചോദ്യംചെയ്യലിന് ഹാജരായില്ല ; അസൗകര്യമെന്ന് വിശദീകരണം

Jaihind Webdesk
Sunday, May 23, 2021

 

തൃശൂർ : കൊടകര കുഴൽപ്പണ കേസിൽ ചോദ്യംചെയ്യലിന് ബിജെപി സംസ്ഥാന നേതാക്കൾ ഇന്ന് ഹാജരാകില്ല. ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം ഗണേശ് , സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരാണ് ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ അസൗകര്യം അറിയിച്ചത്.

വാഹനത്തിൽ കടത്തിയ പണം ആർക്കാണ് കൊണ്ടുപോയതെന്ന പണത്തിന്‍റെ സ്രോതസ്സ് കണ്ടെത്താനുമാണ് ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ബിജെപി ജില്ലാ നേതാക്കളെ ചോദ്യം ചെയ്തിരുന്നു. ഈ പണവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഇവർ അന്വേഷണ സംഘത്തിന് മുൻപിൽ മൊഴി നൽകിയത്.