ജവാന്മാരുടെ ജീവത്യാഗം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നു : ഉമ്മൻചാണ്ടി

Thursday, February 28, 2019

ജവാന്മാരുടെ ജീവത്യാഗം രാഷ്ട്രീയവത്കരിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. ജവാൻമാരുടെ ജീവന്‍റെ വില പാർട്ടിയുടെ നേട്ടമായി ബിജെപി കണക്കാക്കുകയാണ്. ജനങ്ങളെ വഞ്ചിക്കാൻ പ്രധാനമന്ത്രി നിരന്തരം ശ്രമം നടത്തുകയാണെന്നും അക്രമ രാഷ്ടീയത്തിന്‍റെ പ്രതീകമായി പിണറായി വിജയൻ മാറിയെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന ജനമഹായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഉമ്മൻചാണ്ടി പറഞ്ഞു.

https://youtu.be/aytGOqf8D2A