‘ഈ സഹായത്തിന് തിരിച്ച് ഞങ്ങളെയും സഹായിക്കണം’; കൊവിഡ് പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തി ബി.ജെ.പി | Video

Jaihind News Bureau
Monday, April 13, 2020

കാസര്‍ഗോഡ്: കൊവിഡ് പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പ് നടത്തി ബിജെപി. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കിടെ രാഷ്ട്രീയ അഭ്യര്‍ത്ഥന നടത്തുന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ വീഡിയോ ദൃശ്യം പുറത്തുവന്നു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റിയിടെ 9-ാം വാര്‍ഡില്‍ കല്യാണ്‍ റോഡ് കോളനിയിലാണ് സംഭവം.

കോളനിയിലെ കുടുംബത്തിന് ഭക്ഷ്യക്കിറ്റ് കൈമാറുന്നതിനിടെ ഈ സഹായത്തിന് തിരിച്ച് ഞങ്ങളെയും സഹായിക്കണമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ബിജെപി മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി  ഉണ്ണികൃഷ്ണനും മറ്റ് മൂന്ന് പ്രവര്‍ത്തകരുമാണ് സന്നദ്ധപ്രവര്‍ത്തനത്തിനിടെ സഹായം അഭ്യര്‍ത്ഥിച്ചത്. അതേസമയം സ്വകാര്യവ്യക്തികളോ സംഘടനകളോ സന്നദ്ധസേവനം നടത്തരുതെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ നേരത്തെ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു.ഈ നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് ബിജെപി പ്രവര്‍ത്തകരുടെ നടപടി.

https://www.youtube.com/watch?v=or9BSXKH3fs