ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് അക്രമം അഴിച്ച് വിട്ട് ബിജെപി

Jaihind Webdesk
Wednesday, January 2, 2019

ശബരിമല വിഷയത്തിൽ സംസ്ഥാനത്ത് അക്രമം അഴിച്ച് വിട്ട് ബിജെപി. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ചിൽ വ്യാപക അക്രമം. ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു.

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വ്യാപക അക്രമമാണ് സംസ്ഥാനത്ത് ഉടനീളം ബിജെപി നടത്തിയത്. ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രറ്ററിയേറ്റ് മാർച്ചിലും സംഘർഷമുണ്ടായി.

Secretariat-protests-bjp

സ്ത്രീകള്‍ അടക്കമുള്ള പ്രതിഷേധക്കാർ കന്‍റോൺമെന്‍റ് ഗേറ്റ് വഴി സെക്രട്ടേറിയേറ്റിനുള്ളിൽ അതിക്രമിച്ച് കടന്ന് പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി കന്‍റോൺമെന്‍റ് ഗേറ്റ് അടച്ചു.

പ്രതിഷേധത്തിനിടെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ പ്രവർത്തകർകരെ ബിജെപി പ്രവർത്തകർ അക്രമിച്ചു. ക്യാമറ പിടിച്ചുവലിച്ചു നിലത്തെറിഞ്ഞ് തകർത്തു.

അതേ സമയം, ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് കടകൾ അടപ്പിച്ച് പ്രതിഷേധിച്ചു. വിവിധ ഭാഗങ്ങളില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്. കൊല്ലം പരവൂരിൽ ബിജെപി പ്രവർത്തകർ നിർബന്ധിച്ച് കടകൾ അടപ്പിച്ച് ഹർത്താലിന് ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.