ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ചു; തിരിച്ചടി

 

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പ് ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​യി എം​എ​ൽ​എ രാ​ജി​വെ​ച്ചു. സാ​വ്‌ലി മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​യ കേ​ത​ൻ ഇ​നാം​ദാ​റാ​ണ് രാ​ജി​വെ​ച്ച​ത്. സ്വാ​ഭി​മാ​ന​ത്തേ​ക്കാ​ൾ വ​ലു​ത​ല്ല മ​റ്റൊ​ന്നും എ​ന്നു​ള്ള ഉ​ൾ​വി​ളി​യെ തു​ട​ർ​ന്നാ​ണു രാ​ജി​യെ​ന്ന് കേ​ത​ൻ ഇ​നാം​ദാ​ർ പ​റ​ഞ്ഞു. സാധാരണക്കാരായ പ്രവർത്തകരെ പാർട്ടി പരിഗണിക്കുന്നില്ലെന്നും കേ​ത​ൻ ഇ​നാം​ദാ​ർ വിമർശിച്ചു.

വ​ഡോ​ദ​ര​യി​ലെ സാ​വ്‌​ലി മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മൂ​ന്ന് ത​വ​ണ നി​യ​മ​സ​ഭാം​ഗ​മാ​യ നേ​താ​വാ​ണ് കേ​ത​ൻ ഇ​നാം​ദാ​ർ. 2020 ജ​നു​വ​രി​യി​ലും ഇ​നാം​ദാ​ർ രാ​ജി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും സ്പീ​ക്ക​ർ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്നതിനിടെ പാർട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ബിജെപിക്ക് തലവേദനയാകുകയാണ്.

Comments (0)
Add Comment