മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബിജെപി നേതാവ് പൊലീസ് പിടിയിൽ

Jaihind News Bureau
Saturday, January 25, 2020

Child-Abuse

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കൊല്ലം കണ്ണനല്ലൂരിൽ ബിജെപി നേതാവ് പൊലീസ് പിടിയിലായി. ബിഎംഎസ് തൊഴിലാളി യൂണിയൻ നേതാവാണ് പിടിയിലായത്.

കണ്ണന്നല്ലൂർ പൊലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. എട്ട് വയസുകാരിയായ വിദ്യാത്ഥിനിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ചൈൽഡ് ലൈൻ പ്രവർത്തകർ നല്‍കിയ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.