ലഹരിക്കടത്ത് : ബിജെപി നേതാവ് അറസ്റ്റിൽ, പിടികൂടിയത് 1500 കിലോ

Jaihind Webdesk
Sunday, July 25, 2021

ചെന്നൈ : ലഹരിക്കടത്തില്‍ ബിജെപി നേതാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശി തമ്പംപെട്ടി പ്രകാശാണ് അറസ്റ്റിലായത്. ബിജെപിയുടെ വ്യവസായ സംഘടന യൂണിറ്റ് സെക്രട്ടറിയാണ് പ്രകാശ്. വാഹന പരിശോധനയ്ക്കിടെയാണ് 1500 കിലോ ലഹരി വസ്തുക്കളുമായി പ്രകാശിനെ പിടികൂടിയത്.

പരിശോധന ഒഴിവാക്കാൻ ബിജെപിയുടെ കൊടിവച്ച കാറിലാണ് പ്രകാശ് സ്ഥിരമായി ലഹരിവസ്തുക്കൾ കടത്തിയിരുന്നത്. റീട്ടെയിൽ കച്ചവടക്കാർക്കു സ്വർണം, വെള്ളി നാണയം ഉൾപ്പെടെയുള്ള സമ്മാനങ്ങളും പ്രകാശ് നൽകാറുണ്ടെന്നു പൊലീസ് വെളിപ്പെടുത്തി. ലഹരി ഉൽപന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനായ പ്രകാശ് വഴിയാണു കർണാടകയിലേക്കും തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കും ലഹരി വസ്തുക്കൾ എത്തിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.