ശിഹാബ് തങ്ങൾ പഠിപ്പിച്ചത് സ്നേഹത്തിന്‍റെ പാഠം; ബിജെപി പഠിപ്പിക്കുന്നത് വെറുപ്പിന്‍റേയും വിദ്വേഷത്തിന്‍റേയും രാഷ്ട്രീയം: ഇമ്രാന്‍ പ്രതാപ് ഗർഹി എംപി | VIDEO

മലപ്പുറം: വെറുപ്പിന്‍റേയും വിദ്വേഷത്തിന്‍റേയും രാഷ്ട്രീയമാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നവർ പഠിപ്പിക്കുന്നതെന്ന് എഐസിസി ന്യൂനപക്ഷ വിഭാഗം ചെയര്‍മാനും കവിയുമായ ഇമ്രാന്‍ പ്രതാപ് ഗര്‍ഹി എംപി. എന്നാൽ പതിറ്റാണ്ടുകൾക്ക് മുമ്പേ മത സൗഹാർദ്ദത്തിന്‍റെ പാഠം പഠിപ്പിക്കുകയാണ് മുഹമ്മദലി ശിഹാബ് തങ്ങൾ ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് ശിഹാബ് തങ്ങളുടെ ദർശനം ദേശീയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരള രാഷ്ട്രീയത്തിൽ ഒരുമയുടെ ദർശനം മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രത്യേകതയായിരുന്നുവെന്ന് ഇമ്രാന്‍ പ്രതാപ് ഗര്‍ഹി എംപി പറഞ്ഞു. ശിഹാബ് തങ്ങൾ പഠിപ്പിച്ചത് സ്നേഹത്തിന്‍റെ പാഠമായിരുന്നു. ശിഹാബ് തങ്ങളുടെ ദർശനം നാം ഓരോരുത്തരും ഏറ്റെടുക്കണം. ശിഹാബ് തങ്ങളുടെ ദർശനം ദേശീയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ബിജെപി വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയമാണ് പഠിപ്പിക്കുന്നതെന്നും ഇമ്രാന്‍ പ്രതാപ്ഗര്‍ഹി എം.പി പറഞ്ഞു. പതിറ്റാണ്ടുകൾക്ക് മുമ്പേ മത സൗഹാർദ്ദത്തിന്‍റെ പാഠം പഠിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രസക്തി ഇന്ന് വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. ശിഹാബ് തങ്ങളുടെ ഓർമ്മകൾ അനുസ്മരിക്കുന്നത് കേരളത്തിൽ മാത്രമായി ഒതുക്കരുതെന്നും ഇമ്രാന്‍ പ്രതാപ് ഗര്‍ഹി എംപി ആവശ്യപ്പെട്ടു.

മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മദിനത്തിൽ ശിഹാബ് തങ്ങള്‍ പഠന ഗവേഷണ കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലാണ് ശിഹാബ് തങ്ങളുടെ ദര്‍ശനം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാര്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുനവറലി ശിഹാബ് തങ്ങള്‍ ആധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. കര്‍ണ്ണാടക സംസ്ഥാന കോണ്‍ഗ്രസ് നേതാവ് എന്‍.എ ഹാരിസ് എംഎല്‍എ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പിഎംഎ സലാം, ബഷീറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

https://www.facebook.com/JaihindNewsChannel/videos/628144571865070

Comments (0)
Add Comment