എമ്പുരാനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി ബിജെപി. സിനിമയുടെ പ്രദര്‍ശനം തടയണമെന്നാണ് ആവശ്യം. സിനിമയെ സിനിമയായി കാണണമെന്ന ബിജെപിയുടെ നിലപാടിന് എതിരെയാണ് ഇപ്പോള്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗം ഹര്‍ജി നല്‍കിയിരിക്കുന്നത്. സിനിമയില്‍ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നാണ് പ്രധാനമായും ഹര്‍ജിയില്‍ ഉന്നയിക്കുന്നത്. സിനിമയില്‍ മത വിധ്വേഷ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ ഗൂഡാലോചന ഉണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. അതിനാല്‍ ഉന്നച തല അന്വേഷണം വേണമെന്നും പറയുന്നു.
മാര്‍ച്ച് 27 നാണ് സിനിമാ തിയേറ്ററുകളില്‍ റിലീസിനെത്തിയത്. അടുത്ത ദിവസം തന്നെ വിവാദങ്ങളില്‍ പെട്ട ചിത്രം പ്രദര്‍ശനത്തില്‍ നിന്ന് തടയണമെന്നതടക്കം പരാതി നല്‍കിയിരുന്നു. അതിന്‍മേല്‍ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.