‘ബിജെപി രാജ്യത്തെ വിഭജിക്കുന്നു, ഇന്ത്യയെ വീണ്ടെടുക്കാനാണീ പോരാട്ടം’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Friday, September 9, 2022

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി. ബിജെപിയുടെ കീഴിൽ മതപരമായും ആശയപരമായും ഇന്ത്യ വിഭജിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്‍റെ ആശയങ്ങൾക്ക് വേണ്ടി താൻ പോരാടുമെന്നും രാഹുൽ ഗാന്ധി എം.പി പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ കുറിച്ചിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെയും ആർഎസ്എസിന്‍റെയും നിലപാടുകള്‍ പലപ്പോഴും രാജ്യത്തിന് ഹാനികരമാകുന്നു. ഭാരത് ജോഡോ യാത്ര നയിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. എളുപ്പമേറിയ ഒന്നല്ല ഈ യാത്ര.  യാത്രയിലൂടെ ഇന്ത്യയിലെ യഥാര്‍ത്ഥ അവസ്ഥ എന്തെന്ന് വ്യക്തമായി  മനസിലാക്കാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് യാത്രയില്‍

ബിജെപി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും അധികാരങ്ങളെ നിയന്ത്രിച്ചിരിക്കുകയാണ്. മതപരമായും ആശയപരമായും ഇന്ത്യയെ വീണ്ടെടുക്കാൻ ആണ് താൻ പോരാടുന്നത്. യാത്രയിലൂടെ കോൺഗ്രസ് പാർട്ടിയും രാജ്യവും ശക്തിപ്പെടുമെന്നും രാഹുൽ വ്യക്തമാക്കി.